Saturday, November 10, 2007

കേഴുക മമ നാടേ...!!!

പുതിയ വിഷയമായി എന്ത് തിരഞെടുക്കും എന്ന് വിഷമിചിരിക്കുന്ന നേരത്താണു രാഷ്ട്രീയ വിശകലനം എന്ന ഒരു ആശയം ചിന്തയിലേക്കു വരുന്നത്.പത്രങളെല്ലാം ഇതുതന്നെയാണ് ചെയ്യുന്നത് എങ്കിലും സ്വന്തം കഴ്ചപ്പാ‍ടുകള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് രാഷ്ട്രനിര്‍മാണത്തിനുപകരിക്കും എന്ന സങ്കല്‍പ്പത്തോടുകൂടി ഞാ‍നും തുടങുന്നു.
കര്‍ണ്ണാടകയിലെ രാഷ്ട്രീയപ്രതിസന്ധിയും അതിനുസംബവിച്ച നാടകീയ അന്ത്യവും ഈയടുത്തകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടുകയുണ്ടായല്ലൊ.ഭാരതത്തിന്ടെയ് പോക്ക് എങോട്ട് എന്ന് നാ‍ം, വിശിഷ്യാ യുവാക്കള്‍ ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.അഭിമാനബോധം തൊട്ടുതീണ്ടാത്ത രാഷ്ട്രീയനേത്രുത്വം ഒരു ജനതയെ മുഴുവന്‍ ബൌധിക ഷണ്ടത്വത്തിന് അടിമകളാക്കുകയല്ലേ?ജനാധിപത്യം എന്നത് ഒരു വിഭാഗം സ്വാര്‍ത്തന്മാര്‍ക്ക് ജനതയുടെമേല്‍ ആധിപത്ത്യമുറപ്പിക്കാനുള്ള മാര്‍ഗമാ‍യി തരംതാണിരിക്കുന്നു.മറ്റൊരു രീതിയില്‍ പറഞാല്‍ ഭാരത ജനാധിപത്യം മരിച്ചുകൊണ്ടിരിക്കുകയാണ്(?).
സ്വന്തം കാലാവധികഴിഞിട്ടും അധികാരത്തില്‍ കടിച്ചുതൂങിയ ജനതാദള്‍(യു) സ്വയം പരിഹാസ്യരായിത്തീര്‍ന്നപ്പോള്‍ ജനം ബി.ജെ.പിയുടെ ദൈനതയില്‍ സഹതപിച്ചിട്ടുണ്ടാവണം.ഒരു തിരഞെടുപ്പുവന്നാല്‍ അവര്‍ കര്‍ണ്ണാടകം തൂര്‍ത്തുവാരും എന്ന് രാഷ്ട്രീയനിരീക്ഷകരെല്ലാം കരുതി.എന്നാല്‍ സകലരെയും വിഡ്ഡികളാക്കുംവിധമായിരുന്നു ബി.ജെ.പി നേത്രുത്ത്വത്തിണ്ടെ പിന്നീടുള്ള ചെയ്തികള്‍.അധികാരക്കൊതിയില്‍ തങള്‍ ജനതാദള്ളിന് ഒട്ടും പിന്നിലല്ലാ എന്നവര്‍ തെളിയിച്ചു.
“അയ്യേ, ഇവര്‍ക്കൊന്നും ഉളുപ്പില്ലേ?” എന്ന് സാധാരണ ജനത മൂക്കത്തുകൈവെച്ചു ചോദിച്ചുപോയി.പക്ഷേ, അവര്‍ക്കറിയുമൊ അധികാരപ്പായസത്തിന്‍ രുചി.
തിരഞെടുപ്പില്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്താനുള്ള രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുമ്പോളാണിത്തരം നാണക്കേടിനു ബി.ജെ.പി മുതിര്‍ന്നത്.തിരഞെടുപ്പു വിജയം ദക്ഷിണഭാരതത്തിലെ ആധികാരികവിജയമായി അവര്‍ക്കാഘോഷിക്കാമായിരുന്നു.പക്ഷേ...ചതിയന്മാര്‍ എന്നവര്‍ രണ്ടു ദിവസം മുമ്പുവിളിച്ചവരോടൊത്തു മൂന്നാംദിനം അധികാരത്തിനുവേണ്ടി സംഘഗാനമാലപിക്കാനവര്‍ മുതിര്‍ന്നു.ശെ..ശ്ശെ...ശ്ശേ....നാണക്കേട്!!
ഇപ്പറഞവ രാഷ്ട്രീയകക്ഷികളെക്കുറിച്ചാണെങ്കില്‍ നിഷ്പക്ഷത കാണിക്കേന്ട ഗവര്‍ണ്ണറുടകാ‍ര്യവും വിഭിന്നമായിരുന്നില്ല.ദില്ലീയജമാനരുടെ ആജ്ഞയനുസരിച്ചേ അദ്ധേഹം
സര്‍ക്കാരുണ്ടാക്കാന്‍ ആളുകളെ ക്ഷണിക്കൂ..(?)പണ്ട് ഗോവയിലെ ഗവര്‍ണ്ണറെ കണ്ടു പഠിച്ചതായിരിക്കണം!
ഇതെല്ലാം കണ്ടും കേട്ടും നമുക്കെന്തുചെയ്യാനൊക്കും?പണ്ടാരോ പാടിയ “കേഴുക മമ നാടേ” എന്ന കവിത വീണ്ടും പാടുക.മുഷ്ടിചുരുട്ടി ആകാശത്തേക്കാഞ് “ഭാരത് മാതാ കീ ജയ്” എന്നുറക്കേ വിളിക്കുക എന്നിട്ട് മൂടിപ്പുതച്ചു കിടന്നുറങുക...

തല്‍ക്കാലം നിര്‍ത്തട്ടെ,വന്ദേമാതരം...

3 comments:

Harid Sharma .K (ഹരിദ് ശര്‍മ്മ.കെ) said...

"കേഴുക മമ നാടേ...!!!"
ഭാരത ജനാധിപത്യം മരിച്ചു കൊന്ദിരികുകയാണ്‍.....”അയ്യേ ഇവര്‍ക്കൊന്നും ഉളുപ്പില്ലേ?”....അവര്ക്കറിയില്ലല്ലോ അധികാരപ്പായസതിന്‍ രുചി...ശെ..ശ്ശെ..ശ്ശേ..നാണക്കേട്..

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല ലേഖനം.

Harid Sharma .K (ഹരിദ് ശര്‍മ്മ.കെ) said...

അല്ലയോ യുവാക്കളേ വായിച്ചാലും..അഭിപ്രാ‍യം രേഖപ്പെടുത്തിയാലും..ഇതു നിങളെ ഉദ്ധേശിചുള്ളതാണ്‍....