Wednesday, June 6, 2012

സത്യത്തില്‍ എന്തിനാണ് ജീവിക്കുന്നത് ...?

ഇത് വരെ ആരും അതിനു കൃത്യമായ ഒരു ഉത്തരം നല്‍കിയിട്ടില്ല. കര്‍മ്മം, കര്‍മ്മ ബന്ധം ,ഋണം , ചതുര്‍ വിധ പുരുഷാര്‍ത്ഥങ്ങള്‍ ..ആന ,ചേന , മണ്ണാങ്കട്ട,തേങ്ങാക്കൊല എന്നൊക്കെ കുറെ ഉത്തരങ്ങള്‍ .......

സൃഷ്ടാവിന്റെ സൃഷ്ടികള്‍ക്ക് ഭൂമിയില്‍ നല്ല നടപ്പ് നടന്നാല്‍ മരണാനന്തരം വിഭ്രമ ജനകമായ സ്വര്‍ഗീയ സുഖങ്ങള്‍ അനുഭവിക്കാം എന്ന് വേറെ ഉത്തരങ്ങള്‍ ......

ഇതൊന്നും ഇല്ല ,എന്തിനാണ് എന്നറിയില്ല എങ്കിലും മരിച്ചാല്‍ ശരീരം വെറും ചണ്ടി ആണെന്നും ,വേണമെങ്കില്‍ മറ്റുള്ളവര്‍ക്ക് അതിന്മേല്‍ പഠനത്തിനു നല്‍കുന്നതില്‍ തെറ്റില്ല എന്നും , അങ്ങനെ കുറെ അറിയുന്നതും അറിയാത്തതും പൂരിപ്പിക്കാന്‍ ഉള്ള പേപ്പര്‍ ആണ് മറ്റൊരു കൂട്ടരുടെ ഉത്തരം......

സത്യത്തില്‍ ...... ഇവയില്‍ നിന്ന് ഒന്നും .. എന്തിനാണ് ജീവിക്കുന്നത് എന്നതിന് ഒരു ഉത്തരം ലഭിക്കുന്നില്ല . യുക്തിസഹമായി ചിന്തിച്ചാല്‍ ആകെ ആശയക്കുഴപ്പത്ത്തിലേക്ക് നയിക്കുന്ന , കുറെ നൂലാമാലകള്‍ മാത്രം.

അങ്ങനെ ആണ് ഞാന്‍ ഒരു പൂമ്പാറ്റയെ ശ്രദ്ധിച്ചു പോയത് . ആ പൂമ്പാറ്റ ജീവിക്കുന്നത് എന്തിനായിരിക്കാം ..? തേന്‍ കുടിക്കാന്‍ ആണോ ..? പ്രത്യുത്പാദനം നടത്തി വംശ വര്‍ദ്ധനവിന് ആണോ ? പറവകള്‍ക്ക് ഭക്ഷണം ആകാന്‍ ആണോ ..? അങ്ങനെ അങ്ങനെ പോയി ചിന്തകള്‍ ...

തേന്‍ കുടിക്കുക , പ്രത്യുത്പാദനം നടത്തുക എന്നതെല്ലാം പൂമ്പാറ്റയെ ,പൂമ്പാറ്റകളെ 'നിലനിര്‍ത്താന്‍' മാത്രം സഹായിക്കുന്നുള്ളൂ . ഇര ആകുന്നതിലൂടെ പറവകളുടെ നിലനില്‍പ്പിനും . അപ്പോള്‍ 'പൂമ്പാറ്റ' എന്ന 'സംഭവത്തിനു' അപ്പുറം ,ഈ ലോകത്തില്‍ അതിന്റെ ധര്‍മ്മം എന്താണ് ...?

അങ്ങനെ ചിന്തിക്കുമ്പോള്‍ ആണ് , ആ പൂമ്പാറ്റയെ കാണുമ്പോള്‍ നമുക്ക് എന്ത് തോന്നുന്നു അല്ലെങ്കില്‍ ,നമുക്ക് അതുകൊണ്ട് എന്താണ് (പൂമ്പാട്ടയില്‍ നിന്നും ഒരു ബാഹ്യ വസ്തു.) ഉണ്ടാകുന്നത് എന്നത് ശ്രദ്ധിക്കേണ്ടത്. മനോഹരമായ പൂമ്പാറ്റയെ കാണുമ്പോള്‍ .....നമ്മളില്‍ 'സന്തോഷം' ഉണ്ടാകുന്നു . പൂമ്പാറ്റ എന്ന ഭക്ഷണത്തിനെ കാണുമ്പോള്‍ ,പറവകളില്‍ 'സന്തോഷം' ഉണ്ടാകുന്നു . ശരിയല്ലേ ....?? !!

മരങ്ങള്‍ നമുക്ക് തണല്‍ തരുമ്പോള്‍ നമുക്ക് 'സന്തോഷം' ... കൂട് കൂട്ടാന്‍ സ്ഥലം കിട്ടുന്ന പക്ഷികള്‍ക്ക് ,പാമ്പുകള്‍ക്ക് എല്ലാം 'സന്തോഷം '....!!അന്തരീക്ഷ ഊഷ്മാവ് നിയന്ത്രിക്കാനും ,ഓക്സിജന്റെ ലഭ്യതയ്ക്കും എല്ലാം സഹായിക്കുമ്പോള്‍ പ്രകൃതിക്ക് ആകെയും ഒരു 'സന്തോഷം' ..!!

പശുവില്‍ നിന്നും പാല് നമുക്ക് കിട്ടുമ്പോള്‍ നമുക്ക് ഉണ്ടാകുന്നത് 'സന്തോഷം ' അല്ലെ ..? അഴിച്ചുവിട്ടു ,അതൊരു സ്വതന്ത്ര ജീവി ആണ് എന്ന് കരുതുക... കടുവകള്‍ക്കും മറ്റും ആ ഇരയെ കാണുമ്പോള്‍ 'സന്തോഷം' ഉണ്ടാകുന്നു .. ചത്തു കഴിഞ്ഞാല്‍ കടുവയുടെ എല്ലാം ശരീരം പുഴുക്കളിലും മറ്റും 'സന്തോഷം' ഉണ്ടാക്കും എങ്കിലും , അല്ലാതെയും അത് പലര്‍ക്കും (കടുവ വര്‍ഗത്തിനു പുറത്തും അകത്തും ) 'സന്തോഷം ' നല്കുന്നുണ്ടാകാം. നിരീക്ഷിക്കാന്‍ സാധിച്ചിട്ടില്ല ..!!

അങ്ങനെ ഓരോന്നിലും എടുത്തു നോക്കിയാല്‍ ഈ പ്രപഞ്ചത്തിലേക്ക് 'സന്തോഷം' പ്രവഹിപ്പിക്കുക എന്നതാണ് എല്ലാത്തിന്റെയും ജീവിത ധര്‍മ്മം എന്ന് കാണാം.

അപ്പോള്‍ ജീവിതത്തിന്റെ ഉദ്ദേശം ഇത്രയേ ഉള്ളൂ... സന്തോഷിക്കുക.. സന്തോഷിപ്പിക്കുക... സന്തോഷിച്ചു സന്തോഷിച്ചു സന്തോഷിച്ചു... സന്തോഷിപ്പിച്ചു... സന്തോഷിപ്പിച്ചു.... സന്തോഷിപ്പിച്ചു... അങ്ങനെ അങ്ങനെ.....

അത് തന്നെ അല്ലെ 'പരോപകാരാര്‍ര്‍ത്ഥം ഇദം ശരീരം " എന്ന് പറയുമ്പോളും ഉദ്ധേശിചിട്ട് ഉണ്ടാകുക ..? !

എന്താ... നിങ്ങള്‍ യോജിക്കുന്നോ ഇല്ലയോ ...? എന്ത് തോന്നുന്നു .. പറയാമോ ..?

5 comments:

Harid Sharma .K (ഹരിദ് ശര്‍മ്മ.കെ) said...

സത്യത്തില്‍ എന്തിനാണ് ജീവിക്കുന്നത് ...?

Dev Pannavoor said...

ഒരു വിധത്തില്‍ ശരി തന്നെ....

aswathy said...

i thin its true....

aswathy said...

i think it is true...

VANIYATHAN said...

ലോകത്തിൽ ജീവിച്ചുരുന്നൂ എന്ന് നമുക്ക്‌ തോന്നിയിട്ടുള്ള ആരുടെയെങ്കിലും ജീവിതത്തോട്‌ ചോദിക്കാം, അപ്പോൾ മനസ്സിലാകും നാം എന്തിനാണു് ജീവിക്കുന്നത്‌ എന്ന്















`