Friday, September 14, 2012

ചിന്തിക്കാന്‍ പോലും പേടിയാകുന്നോ ..?
ജനാധിപത്യത്തിനു ചേര്‍ന്നത്‌ ' അവസരവാദം'  മാത്രമോ ..?

=========================================================

ജനാധിപത്യ സമ്പ്രദായത്തിലെ ഇന്നേ വരെ ഉള്ള ചലനങ്ങള്‍ നിരീക്ഷിച്ചാല്‍ , വിട്ടു വീഴ്ച്ച്ചകളും  പ്രീണനങ്ങളും  ഇല്ലാതെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് ഭരിക്കാനോ  മുന്നേറാനോ സാധിച്ചിട്ടുണ്ടോ .? അതായത് ഒരു തരത്തിലുള്ള തീവ്ര ആശയങ്ങളും ജനാധിപത്യത്തില്‍   വിജയം തരില്ല. വിജയിക്കണമെങ്കില്‍  അത്തരം ഉറച്ച   ആശയങ്ങളില്‍ വെള്ളം ചേര്‍ത്ത്‌  അവസരങ്ങള്‍ക്ക് ആണ് സരിച്ചു  നിലപാടുകള്‍ മാറ്റിക്കൊണ്ടിരിക്കണം . ശരിയല്ലേ ..? നിങ്ങള്‍ ഒന്ന് ചിന്തിച്ചു നോക്കൂ ..?

ഇടതു പക്ഷ പ്രസ്ഥാനത്തിനു   കേരളത്തില്‍  ആദ്യമായി അധികാരം ലഭിച്ചപ്പോള്‍  ആദ്യകാലങ്ങളില്‍ അവര്‍ ഭൂപരിഷ്ക്കരണം പോലുള്ള നടപടികളിലൂടെ മുന്നോട്ടു പോയെങ്കിലും പിന്നീട് പിടിച്ചു നില്‍ക്കാന്‍ ഉള്ള അടവുകളുടെ ഭാഗമായി പല പല പ്രീനനങ്ങളും അവസരവാദങ്ങളും  തുടങ്ങി. മലപ്പുറം ജില്ല യില്‍ തുടങ്ങി  സ്വാശ്രയ കോളേജ്‌ വഴി വിസ്മയ പാര്‍ക്കില്‍ എത്തി നില്‍ക്കുന്ന  ഈ പ്രീണന അവസരവാദ നയങ്ങളാണോ ഒരു ഇടതു പ്രസ്ഥാനം ചെയ്യേണ്ടിയിരുന്നത് ? അവരിന്നു മുസ്ലിം ,ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍  ആ വിഭാഗങ്ങളില്‍ പെടുന്ന സമ്പന്നന്മാരെ അല്ലെ സ്ഥാനാര്‍ഥികള്‍ ആക്കുന്നതും ? ഏതെങ്കിലും ഒരു 'പാവപ്പെട്ട ' നേതാവിനെ അല്ലെങ്കില്‍ അവിടത്തെ മറ്റു സമുദായത്തില്‍ ജനിച്ചു ജീവിക്കുന്ന നേതാവിനെ സ്ഥാനാര്‍ഥി ആക്കുന്നുണ്ടോ ..? ഇന്നവര്‍ 'അധ്വാനിക്കുന്ന ,ഭാരം ചുമക്കുന്ന ,പാവപ്പെട്ടവന് വേണ്ടി  എന്ത് ചെയ്യുന്നു..? എളുപ്പത്തില്‍ പണം കിട്ടാന്‍ സാധ്യതയുള്ള സാന്റിയാഗോ മാര്‍ട്ടിന്‍ പോലുള്ള മുതലാളിമാരെ സുഖിപ്പിക്കല്‍ അല്ലാതെ ..?

ഭാരത ഭരണത്തില്‍ ഒരിക്കല്‍ ശ്രീമതി ഇന്ദിരാഗാന്ധി കുറച്ചു ഉറച്ച തീരുമാനങ്ങളും ,നിലപാടുകളുമായി മുന്നോട്ടു പോകുകയുണ്ടായല്ലോ .അവ നമുക്ക്‌ സ്വീകാര്യമായിരുന്നവ അല്ലായിരിക്കാം. പക്ഷെ അവസരവാദങ്ങളോ ,ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ,സമ്മര്‍ദം ചെലുത്തിയാല്‍ മാറ്റ്പ്പെടുന്നവയോ മറ്റോ ആയിരുന്നില്ലല്ലോ. പക്ഷെ പിന്നീട് എന്ത് സംഭവിച്ചു ? !


അത് പോലെ സര്‍വ്വ എതിര്‍പ്പുകളെയും ചെറുത്തു തോല്‍പ്പിച്ച്   ഒരിക്കല്‍ കേന്ദ്രത്തില്‍    ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്നു. എതിരാളികള്‍ വരെ അമ്പരന്നു. അവര്‍ക്ക് പോലും നൂറു നൂറു പ്രതീക്ഷകള്‍ ആയിരുന്നു. ഒരു സുഹൃത്ത് അന്ന് പറഞ്ഞത് ഇനി പാക്കിസ്ഥാനും ആയി യുദ്ധം ഉണ്ടാകും  എന്നൊക്കെ ആയിരുന്നു. എന്നിട്ടോ ..? കാര്‍ഗിലില്‍  ഉണ്ടായ സംഘട്ടനം അവിടെ നുഴഞ്ഞു കയറിയവരെ ഒതുക്കിയതോടെ നിര്‍ത്തി. ഒരു കടന്നാക്രമണം,പാക്കധീന കാശ്മീര്‍ പോലും പിടിച്ച്ചടക്കിയില്ല . അത് പോട്ടെ , അതൊരു നയതന്ത്ര  നിലപാട് ആണെന്ന് വെക്കാം . പക്ഷെ ....  ഏകീകൃത സിവില് കോഡ് നടപ്പാക്കാന്‍ സാധിച്ചോ ..?  പാര്‍ട്ടിയെ അധികാരത്തിലെത്താന്‍ ഏറെ സഹായിച്ച ഭഗവാന്‍ ശ്രീരാമന്റെ സ്മാരകം  എന്ന നിലയിലെങ്കിലും  അയോധ്യയില്‍  ഒരു മന്ദിരം പണിയാന്‍  ,അതിനു വേണ്ടി നിയമം ഉണ്ടാക്കാന്‍ സാധിച്ചോ ..?  ഒട്ടേറെ വിട്ടു വീഴ്ചകള്‍ , ചെയ്യേണ്ടി വന്നില്ലേ ..?  അല്ലാതെ മുന്നോട്ടു പോകാന്‍ സാധിച്ചോ ..?

മാത്രമല്ല , പിന്നീട് (അതിനു മുന്‍പും ) പല സംസ്ഥാനങ്ങളിലും ജാതീയ ശക്തികളോട്  വഴങ്ങി ആണ് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത് എന്നും കേള്‍ക്കുന്നു.


ഇതില്‍ നിന്നെല്ലാം എന്താണ് നാം മനസ്സിലാക്കേണ്ടത് ..?  ജനാധിപത്യം  ഉറച്ച ആദര്‍ശങ്ങള്‍ ഉള്ള പ്രസ്ഥാനങ്ങള്‍ക്ക് ചേര്‍ന്നതല്ല എന്ന് തന്നെ അല്ലെ ..? കോണ്ഗ്രസ് പോലുള്ള ആള്‍ക്കൂട്ടങ്ങള്‍ക് ഇവയെല്ലാം നന്നായി ചേരും. അപ്പപ്പോള്‍ ഓരോരോ നിലപാട്.. ഓരോരുത്തര്‍ക്കും ഓരോരോ നിലപാട് ,അതിനായി ഓരോരോ ഗ്രൂപ്പുകളും ഗ്രൂപ്പില്‍ ഗ്രൂപ്പുകളും. ..സര്‍വ്വത്ര അവസരവാദം മാത്രം !!

ഇവയെല്ലാം ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന ഈയുള്ളവന്റെ ചില സംശയങ്ങള്‍ മാത്രം. ഇവ പങ്കുവെച്ചു എന്നതിനാല്‍ ആര്‍ക്കും വിരോധം തോന്നരുതേ. ഇനി നിങ്ങള്‍ പറയൂ നിങ്ങളുടെ  അഭിപ്രായങ്ങളും മറ്റും. ഞാന്‍ അവയില്‍ നിന്നും കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം.