Sunday, January 4, 2015

സാമൂഹ്യമാദ്ധ്യമങ്ങള്‍ ആസുരിക മനോഭാവത്തിന്റെ സന്ദേശ വാഹകരാകുന്നുവോ ?

തിയേറ്ററില്‍ പൈസകൊടുത്ത് ടിക്കറ്റെടുത്ത് സിനിമ കാണുമ്പോഴും മൊബൈലില്‍ വാട്സ് അപ്പും ഫേസ്  ബുക്കും കളിച്ചുകൊണ്ടിരിക്കുന്നവര്‍ നമുക്ക് പലതിനും ഉള്ള ദൃഷ്ടാന്തമാണ് , സാമൂഹ്യമാദ്ധ്യമങ്ങള്‍  വഴി  ഒരുപാടു  നല്ല കാര്യങ്ങള്‍  നടക്കുന്നുണ്ട്, എന്നാലും  അതുമായി  ബന്ധപ്പെട്ട  പലതും  നിരീക്ഷിക്കുമ്പോള്‍  അത്ര  നല്ല  തരംഗമായല്ല   അനുഭവപ്പെടുന്നത് :


* ന്യൂ ജനറേഷന്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ ജനങ്ങളുടെ ആസ്വാദന ശേഷി നഷ്ടപ്പെടുത്തുന്നു ;

*ഒന്നിനോടും ഒരു ആത്മാര്‍ഥതയില്ലായ്മയും ശ്രദ്ധയില്ലായ്മയും ഇവ ഉണ്ടാക്കുന്നു ;


* അവനവനു സംഭവിക്കുന്ന അപകടങ്ങളും ജീവിതത്തിലെ ദുരന്തങ്ങളും മറ്റും ലൈക്കുകള്‍ക്കും മറ്റുള്ളവരുടെ        കമണ്ടുകള്‍ കേട്ടു രസിക്കാനുമുള്ള അവസരങ്ങളാക്കി മാറ്റുക എന്ന വികൃത മനോഭാവത്തിന് അടിമകളാകുന്നു    പലരും ;*കള്ള വാര്‍ത്തകള്‍ പോലും ആധികാരികത ചോദ്യം ചെയ്യപ്പെടാതെ പ്രചരിക്കപ്പെടുന്നു ,

     അവയുണ്ടാക്കുന്ന ക്രമസമാധാന പ്രശ്നങ്ങളും അപകടങ്ങളും മറ്റും ;


* അതി ക്രൂരമായ വ്യക്തിഹത്യകള്‍, അപവാദ പ്രചാരണങ്ങള്‍ , പരിഹാസങ്ങള്‍ എന്നിവ ഒരു ട്രെന്‍ഡ്            ആകുന്നു. അതായത് ആളുകള്‍ ഇവയെല്ലാം ആസ്വദിക്കുകയാണ്. ഈ മാദ്ധ്യമങ്ങള്‍ ആസുരിക മനോഭാവത്തിന്റെ സന്ദേശ വാഹകരാകുന്നു ;

*ലോകത്താകമാനം സാമൂഹ്യ മാദ്ധ്യമങ്ങള്‍ നിരോധിക്കേണ്ടതാണ് . ..!!!


     ഇത് എഴുതുന്ന ആള്‍ക്ക് പോലും ഇഷ്ടപ്പെടാത്ത കാര്യമാണെങ്കിലും ശ്രദ്ധയില്ലാത്ത ,                                ആത്മാര്‍ഥതയില്ലാത്ത , ഒന്നും ആസ്വദിക്കാനോ ഉള്‍ക്കൊള്ളാനോ ക്ഷമയില്ലാത്ത തലമുറകള്‍ വളര്‍ന്നു          വന്നാല്‍ അത് നാളത്തെ ലോകത്തെ വന്‍ അപകടങ്ങളില്‍ കൊണ്ട് ചാടിക്കും. മനുഷ്യരാശി അത് വരെ          അനുഭവിക്കാത്ത പ്രശ്നങ്ങള്‍ , എന്നാല്‍ അവയില്‍ നിന്ന് അവരെ കര കയറ്റാന്‍ തക്ക വ്യക്തിത്വങ്ങള്‍              ഉണ്ടാവുകയുമില്ല എന്നതാണ് അതിലേറെ പരിതാപകരം ;


*അപകടമാണ് എന്ന് അറിഞ്ഞിട്ടും തുടരാതിരിക്കാന്‍ ആവാത്തത്ര ലഹരിയിലാണ് ഒരുപാടുപേര്‍ !

 ശരിക്കും ഉള്‍ക്കൊണ്ട് ചിന്തിച്ചാല്‍ ഭീതിദായകമായ ഒരു ചിത്രം.

Friday, September 14, 2012

ചിന്തിക്കാന്‍ പോലും പേടിയാകുന്നോ ..?
ജനാധിപത്യത്തിനു ചേര്‍ന്നത്‌ ' അവസരവാദം'  മാത്രമോ ..?

=========================================================

ജനാധിപത്യ സമ്പ്രദായത്തിലെ ഇന്നേ വരെ ഉള്ള ചലനങ്ങള്‍ നിരീക്ഷിച്ചാല്‍ , വിട്ടു വീഴ്ച്ച്ചകളും  പ്രീണനങ്ങളും  ഇല്ലാതെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് ഭരിക്കാനോ  മുന്നേറാനോ സാധിച്ചിട്ടുണ്ടോ .? അതായത് ഒരു തരത്തിലുള്ള തീവ്ര ആശയങ്ങളും ജനാധിപത്യത്തില്‍   വിജയം തരില്ല. വിജയിക്കണമെങ്കില്‍  അത്തരം ഉറച്ച   ആശയങ്ങളില്‍ വെള്ളം ചേര്‍ത്ത്‌  അവസരങ്ങള്‍ക്ക് ആണ് സരിച്ചു  നിലപാടുകള്‍ മാറ്റിക്കൊണ്ടിരിക്കണം . ശരിയല്ലേ ..? നിങ്ങള്‍ ഒന്ന് ചിന്തിച്ചു നോക്കൂ ..?

ഇടതു പക്ഷ പ്രസ്ഥാനത്തിനു   കേരളത്തില്‍  ആദ്യമായി അധികാരം ലഭിച്ചപ്പോള്‍  ആദ്യകാലങ്ങളില്‍ അവര്‍ ഭൂപരിഷ്ക്കരണം പോലുള്ള നടപടികളിലൂടെ മുന്നോട്ടു പോയെങ്കിലും പിന്നീട് പിടിച്ചു നില്‍ക്കാന്‍ ഉള്ള അടവുകളുടെ ഭാഗമായി പല പല പ്രീനനങ്ങളും അവസരവാദങ്ങളും  തുടങ്ങി. മലപ്പുറം ജില്ല യില്‍ തുടങ്ങി  സ്വാശ്രയ കോളേജ്‌ വഴി വിസ്മയ പാര്‍ക്കില്‍ എത്തി നില്‍ക്കുന്ന  ഈ പ്രീണന അവസരവാദ നയങ്ങളാണോ ഒരു ഇടതു പ്രസ്ഥാനം ചെയ്യേണ്ടിയിരുന്നത് ? അവരിന്നു മുസ്ലിം ,ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍  ആ വിഭാഗങ്ങളില്‍ പെടുന്ന സമ്പന്നന്മാരെ അല്ലെ സ്ഥാനാര്‍ഥികള്‍ ആക്കുന്നതും ? ഏതെങ്കിലും ഒരു 'പാവപ്പെട്ട ' നേതാവിനെ അല്ലെങ്കില്‍ അവിടത്തെ മറ്റു സമുദായത്തില്‍ ജനിച്ചു ജീവിക്കുന്ന നേതാവിനെ സ്ഥാനാര്‍ഥി ആക്കുന്നുണ്ടോ ..? ഇന്നവര്‍ 'അധ്വാനിക്കുന്ന ,ഭാരം ചുമക്കുന്ന ,പാവപ്പെട്ടവന് വേണ്ടി  എന്ത് ചെയ്യുന്നു..? എളുപ്പത്തില്‍ പണം കിട്ടാന്‍ സാധ്യതയുള്ള സാന്റിയാഗോ മാര്‍ട്ടിന്‍ പോലുള്ള മുതലാളിമാരെ സുഖിപ്പിക്കല്‍ അല്ലാതെ ..?

ഭാരത ഭരണത്തില്‍ ഒരിക്കല്‍ ശ്രീമതി ഇന്ദിരാഗാന്ധി കുറച്ചു ഉറച്ച തീരുമാനങ്ങളും ,നിലപാടുകളുമായി മുന്നോട്ടു പോകുകയുണ്ടായല്ലോ .അവ നമുക്ക്‌ സ്വീകാര്യമായിരുന്നവ അല്ലായിരിക്കാം. പക്ഷെ അവസരവാദങ്ങളോ ,ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ,സമ്മര്‍ദം ചെലുത്തിയാല്‍ മാറ്റ്പ്പെടുന്നവയോ മറ്റോ ആയിരുന്നില്ലല്ലോ. പക്ഷെ പിന്നീട് എന്ത് സംഭവിച്ചു ? !


അത് പോലെ സര്‍വ്വ എതിര്‍പ്പുകളെയും ചെറുത്തു തോല്‍പ്പിച്ച്   ഒരിക്കല്‍ കേന്ദ്രത്തില്‍    ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്നു. എതിരാളികള്‍ വരെ അമ്പരന്നു. അവര്‍ക്ക് പോലും നൂറു നൂറു പ്രതീക്ഷകള്‍ ആയിരുന്നു. ഒരു സുഹൃത്ത് അന്ന് പറഞ്ഞത് ഇനി പാക്കിസ്ഥാനും ആയി യുദ്ധം ഉണ്ടാകും  എന്നൊക്കെ ആയിരുന്നു. എന്നിട്ടോ ..? കാര്‍ഗിലില്‍  ഉണ്ടായ സംഘട്ടനം അവിടെ നുഴഞ്ഞു കയറിയവരെ ഒതുക്കിയതോടെ നിര്‍ത്തി. ഒരു കടന്നാക്രമണം,പാക്കധീന കാശ്മീര്‍ പോലും പിടിച്ച്ചടക്കിയില്ല . അത് പോട്ടെ , അതൊരു നയതന്ത്ര  നിലപാട് ആണെന്ന് വെക്കാം . പക്ഷെ ....  ഏകീകൃത സിവില് കോഡ് നടപ്പാക്കാന്‍ സാധിച്ചോ ..?  പാര്‍ട്ടിയെ അധികാരത്തിലെത്താന്‍ ഏറെ സഹായിച്ച ഭഗവാന്‍ ശ്രീരാമന്റെ സ്മാരകം  എന്ന നിലയിലെങ്കിലും  അയോധ്യയില്‍  ഒരു മന്ദിരം പണിയാന്‍  ,അതിനു വേണ്ടി നിയമം ഉണ്ടാക്കാന്‍ സാധിച്ചോ ..?  ഒട്ടേറെ വിട്ടു വീഴ്ചകള്‍ , ചെയ്യേണ്ടി വന്നില്ലേ ..?  അല്ലാതെ മുന്നോട്ടു പോകാന്‍ സാധിച്ചോ ..?

മാത്രമല്ല , പിന്നീട് (അതിനു മുന്‍പും ) പല സംസ്ഥാനങ്ങളിലും ജാതീയ ശക്തികളോട്  വഴങ്ങി ആണ് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത് എന്നും കേള്‍ക്കുന്നു.


ഇതില്‍ നിന്നെല്ലാം എന്താണ് നാം മനസ്സിലാക്കേണ്ടത് ..?  ജനാധിപത്യം  ഉറച്ച ആദര്‍ശങ്ങള്‍ ഉള്ള പ്രസ്ഥാനങ്ങള്‍ക്ക് ചേര്‍ന്നതല്ല എന്ന് തന്നെ അല്ലെ ..? കോണ്ഗ്രസ് പോലുള്ള ആള്‍ക്കൂട്ടങ്ങള്‍ക് ഇവയെല്ലാം നന്നായി ചേരും. അപ്പപ്പോള്‍ ഓരോരോ നിലപാട്.. ഓരോരുത്തര്‍ക്കും ഓരോരോ നിലപാട് ,അതിനായി ഓരോരോ ഗ്രൂപ്പുകളും ഗ്രൂപ്പില്‍ ഗ്രൂപ്പുകളും. ..സര്‍വ്വത്ര അവസരവാദം മാത്രം !!

ഇവയെല്ലാം ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന ഈയുള്ളവന്റെ ചില സംശയങ്ങള്‍ മാത്രം. ഇവ പങ്കുവെച്ചു എന്നതിനാല്‍ ആര്‍ക്കും വിരോധം തോന്നരുതേ. ഇനി നിങ്ങള്‍ പറയൂ നിങ്ങളുടെ  അഭിപ്രായങ്ങളും മറ്റും. ഞാന്‍ അവയില്‍ നിന്നും കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം.

Wednesday, June 6, 2012

സത്യത്തില്‍ എന്തിനാണ് ജീവിക്കുന്നത് ...?

ഇത് വരെ ആരും അതിനു കൃത്യമായ ഒരു ഉത്തരം നല്‍കിയിട്ടില്ല. കര്‍മ്മം, കര്‍മ്മ ബന്ധം ,ഋണം , ചതുര്‍ വിധ പുരുഷാര്‍ത്ഥങ്ങള്‍ ..ആന ,ചേന , മണ്ണാങ്കട്ട,തേങ്ങാക്കൊല എന്നൊക്കെ കുറെ ഉത്തരങ്ങള്‍ .......

സൃഷ്ടാവിന്റെ സൃഷ്ടികള്‍ക്ക് ഭൂമിയില്‍ നല്ല നടപ്പ് നടന്നാല്‍ മരണാനന്തരം വിഭ്രമ ജനകമായ സ്വര്‍ഗീയ സുഖങ്ങള്‍ അനുഭവിക്കാം എന്ന് വേറെ ഉത്തരങ്ങള്‍ ......

ഇതൊന്നും ഇല്ല ,എന്തിനാണ് എന്നറിയില്ല എങ്കിലും മരിച്ചാല്‍ ശരീരം വെറും ചണ്ടി ആണെന്നും ,വേണമെങ്കില്‍ മറ്റുള്ളവര്‍ക്ക് അതിന്മേല്‍ പഠനത്തിനു നല്‍കുന്നതില്‍ തെറ്റില്ല എന്നും , അങ്ങനെ കുറെ അറിയുന്നതും അറിയാത്തതും പൂരിപ്പിക്കാന്‍ ഉള്ള പേപ്പര്‍ ആണ് മറ്റൊരു കൂട്ടരുടെ ഉത്തരം......

സത്യത്തില്‍ ...... ഇവയില്‍ നിന്ന് ഒന്നും .. എന്തിനാണ് ജീവിക്കുന്നത് എന്നതിന് ഒരു ഉത്തരം ലഭിക്കുന്നില്ല . യുക്തിസഹമായി ചിന്തിച്ചാല്‍ ആകെ ആശയക്കുഴപ്പത്ത്തിലേക്ക് നയിക്കുന്ന , കുറെ നൂലാമാലകള്‍ മാത്രം.

അങ്ങനെ ആണ് ഞാന്‍ ഒരു പൂമ്പാറ്റയെ ശ്രദ്ധിച്ചു പോയത് . ആ പൂമ്പാറ്റ ജീവിക്കുന്നത് എന്തിനായിരിക്കാം ..? തേന്‍ കുടിക്കാന്‍ ആണോ ..? പ്രത്യുത്പാദനം നടത്തി വംശ വര്‍ദ്ധനവിന് ആണോ ? പറവകള്‍ക്ക് ഭക്ഷണം ആകാന്‍ ആണോ ..? അങ്ങനെ അങ്ങനെ പോയി ചിന്തകള്‍ ...

തേന്‍ കുടിക്കുക , പ്രത്യുത്പാദനം നടത്തുക എന്നതെല്ലാം പൂമ്പാറ്റയെ ,പൂമ്പാറ്റകളെ 'നിലനിര്‍ത്താന്‍' മാത്രം സഹായിക്കുന്നുള്ളൂ . ഇര ആകുന്നതിലൂടെ പറവകളുടെ നിലനില്‍പ്പിനും . അപ്പോള്‍ 'പൂമ്പാറ്റ' എന്ന 'സംഭവത്തിനു' അപ്പുറം ,ഈ ലോകത്തില്‍ അതിന്റെ ധര്‍മ്മം എന്താണ് ...?

അങ്ങനെ ചിന്തിക്കുമ്പോള്‍ ആണ് , ആ പൂമ്പാറ്റയെ കാണുമ്പോള്‍ നമുക്ക് എന്ത് തോന്നുന്നു അല്ലെങ്കില്‍ ,നമുക്ക് അതുകൊണ്ട് എന്താണ് (പൂമ്പാട്ടയില്‍ നിന്നും ഒരു ബാഹ്യ വസ്തു.) ഉണ്ടാകുന്നത് എന്നത് ശ്രദ്ധിക്കേണ്ടത്. മനോഹരമായ പൂമ്പാറ്റയെ കാണുമ്പോള്‍ .....നമ്മളില്‍ 'സന്തോഷം' ഉണ്ടാകുന്നു . പൂമ്പാറ്റ എന്ന ഭക്ഷണത്തിനെ കാണുമ്പോള്‍ ,പറവകളില്‍ 'സന്തോഷം' ഉണ്ടാകുന്നു . ശരിയല്ലേ ....?? !!

മരങ്ങള്‍ നമുക്ക് തണല്‍ തരുമ്പോള്‍ നമുക്ക് 'സന്തോഷം' ... കൂട് കൂട്ടാന്‍ സ്ഥലം കിട്ടുന്ന പക്ഷികള്‍ക്ക് ,പാമ്പുകള്‍ക്ക് എല്ലാം 'സന്തോഷം '....!!അന്തരീക്ഷ ഊഷ്മാവ് നിയന്ത്രിക്കാനും ,ഓക്സിജന്റെ ലഭ്യതയ്ക്കും എല്ലാം സഹായിക്കുമ്പോള്‍ പ്രകൃതിക്ക് ആകെയും ഒരു 'സന്തോഷം' ..!!

പശുവില്‍ നിന്നും പാല് നമുക്ക് കിട്ടുമ്പോള്‍ നമുക്ക് ഉണ്ടാകുന്നത് 'സന്തോഷം ' അല്ലെ ..? അഴിച്ചുവിട്ടു ,അതൊരു സ്വതന്ത്ര ജീവി ആണ് എന്ന് കരുതുക... കടുവകള്‍ക്കും മറ്റും ആ ഇരയെ കാണുമ്പോള്‍ 'സന്തോഷം' ഉണ്ടാകുന്നു .. ചത്തു കഴിഞ്ഞാല്‍ കടുവയുടെ എല്ലാം ശരീരം പുഴുക്കളിലും മറ്റും 'സന്തോഷം' ഉണ്ടാക്കും എങ്കിലും , അല്ലാതെയും അത് പലര്‍ക്കും (കടുവ വര്‍ഗത്തിനു പുറത്തും അകത്തും ) 'സന്തോഷം ' നല്കുന്നുണ്ടാകാം. നിരീക്ഷിക്കാന്‍ സാധിച്ചിട്ടില്ല ..!!

അങ്ങനെ ഓരോന്നിലും എടുത്തു നോക്കിയാല്‍ ഈ പ്രപഞ്ചത്തിലേക്ക് 'സന്തോഷം' പ്രവഹിപ്പിക്കുക എന്നതാണ് എല്ലാത്തിന്റെയും ജീവിത ധര്‍മ്മം എന്ന് കാണാം.

അപ്പോള്‍ ജീവിതത്തിന്റെ ഉദ്ദേശം ഇത്രയേ ഉള്ളൂ... സന്തോഷിക്കുക.. സന്തോഷിപ്പിക്കുക... സന്തോഷിച്ചു സന്തോഷിച്ചു സന്തോഷിച്ചു... സന്തോഷിപ്പിച്ചു... സന്തോഷിപ്പിച്ചു.... സന്തോഷിപ്പിച്ചു... അങ്ങനെ അങ്ങനെ.....

അത് തന്നെ അല്ലെ 'പരോപകാരാര്‍ര്‍ത്ഥം ഇദം ശരീരം " എന്ന് പറയുമ്പോളും ഉദ്ധേശിചിട്ട് ഉണ്ടാകുക ..? !

എന്താ... നിങ്ങള്‍ യോജിക്കുന്നോ ഇല്ലയോ ...? എന്ത് തോന്നുന്നു .. പറയാമോ ..?

Saturday, September 6, 2008

ക്ഷമിച്ചാലും സുഹ്രുത്തുക്കളെ..

നമസ്കാരം,
ചില പ്രത്യേക കാരണങളാല്‍ കുറച്ച് കാലത്തേക്ക് ഒരു പോസ്റ്റും ഇട്ടിരുന്നില്ല..തീര്‍ച്ചയായും തിരിച്ചുവരവിനൊരുങുകയാണ്..ഒരു പുതിയ പോസ്റ്റ് ഉടനെ പ്രതീക്ഷിക്കാം..!!

Wednesday, November 21, 2007

ജയ ജയ ഭാരതം....!!!

കേട്ടീല്ലയോ മാളോരേ മംഗളവര്ത്തമാനം...

കര്‍ണ്ണാടകത്തില്‍ മുഖ്യമന്ത്രി യെദിയൂരപ്പ രാജിവെച്ചത്രെ....

“വാക്താരകം“ അന്നേ പറഞു ഇതൊരു നാണംകെട്ട കളിയാണെന്ന്....ഇപ്പോളെന്തായീ..??..!!
(പഴയ പോസ്റ്റ് “കേഴുക മമ നാടേ..“ കാണുക)

വിശ്വസിക്കാന്‍ കൊള്ളാത്തവരെ അനുഭവത്തില്‍ നിന്നും മനസിലാക്കണം..പക്ഷേ..അധികാരം മത്തു പിടിപ്പിച്ചാല്‍ എന്തു ചെയ്യും...കഷടം തന്നെ..

ഇത് ഒരു “വാക്താരകം” ഇം പാക്ട്..!!!

ഏതായാലും മാറ്റം നല്ലതിനാവും എന്ന് നമുക്ക് പ്രത്യാശിക്കാം..!!!

ജയ ജയ ഭാരതം...!!!

Thursday, November 15, 2007

വ്രണിത ബംഗാ..

“നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ...”
ഒരുകാലത്ത് നമ്മുടെ നാട്ടില്‍ മുഴങിക്കേട്ടിരുന്ന ഗാനശകലങളില്‍ ഒന്ന്.എന്നാല്‍ പൈങ്കിളികളെ കൂട്ടിലടക്കാനും വഴങിയില്ലെങ്കില്‍ തലകൊയ്യാനുമുള്ള അടവിന്ടെ കെണികളായിരുന്നു അവയെന്ന് ഇന്നുവെളിപ്പെട്ടുകൊണ്ടിരിക്കുന്നു.നന്ദിഗ്രാമില്‍ നിന്നുള്ള നീറുന്ന വാറ്ത്തകളാണ് ഇത്തരത്തിലെല്ലാം എഴുതാന്‍ ഈയ്യുള്ളവനെ പ്രേരിപ്പിക്കുന്നത്.ആരാണ് നന്ദിഗ്രാമിലെ ഗ്രാമീണരെ ഈ ദുരിതക്കയത്തിലേക്കെടുത്തെറിഞത്?കര്‍ഷക,തൊഴിലാളിപ്രേമത്തിന്റ്റെ അഗ്രേസരന്മാര്‍,മനുഷ്യാവകാശസംരക്ഷണത്തിന്റെ ആഗോള കുത്തക പട്ടാളങള്‍,സ്വയം പ്രഖ്യാപിത ന്യൂനപക്ഷ സംരക്ഷകര്‍ അങനെയെല്ലാം (സ്വയം)അറിയപ്പെടുന്ന യുഗാവതാരസ്വരൂപങള്‍!അമേരിക്കയുടേയും ആഗോളവല്‍ക്കരണത്തിന്‍റ്റേയും വര്‍ഗ്ഗശത്രുക്കളാണവര്‍.മാര്‍ക്കിസ്റ്റുകാര്‍ എന്നാണ് സാധാരണക്കാര്‍ സ്നേഹാദരേണ(?) ഇവരെ വിളിക്കാറ്.
പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍,മലേഷ്യയിലെ ‘സലീംഗ്രൂപ്പ്‘ എന്ന കുത്തക കമ്പനിക്കെതിരേ(??) ടിയാന്മാരുടെ കര്‍ഷകപ്രേമഗംഗ കരകവിഞൊഴുകി.(അവര്‍ ഗംഗയെന്നും നമ്മള്‍ കാളിന്ദിയെന്നും പറയുന്ന സ്നേഹം!!).സ്നേഹപ്രളയത്തില്‍ അനേകം(എത്രയെന്നിനിയും തിട്ടപ്പെടുത്തിയിട്ടില്ല) കര്‍ഷകര്‍ മരണപ്പെട്ടത്രെ.നര്‍മ്മദയിലെ വെള്ളപ്പൊക്കത്തെ നേരിട്ടിട്ടുള്ള മേധാപട്കറും പക്ഷേ ഇവിടെ ശരിക്കും വെള്ളം കുടിച്ചു.ഒരു വര്‍ഷത്തില്‍ ഇവിടെ മരിച്ചവരുടെ എണ്ണം 34 ആണെന്നാണ് മലയാള മനോരമ പറയുന്നത്.മാസങള്‍ക്കുമുമ്പ് സിന്ദൂരി എന്നൊരു ഗ്രാമത്തിലും ഇത്തരത്തിലുള്ള കലാ(പ)പരിപാടികള്‍ അരങേറുകയുണ്ടായി.അന്ന് നമ്മുടെ ടാറ്റയായിരുന്നു കര്‍ഷകരെസ്നേഹിക്കാനവസരം നല്‍കിയിരുന്നത്.

ഭൂമി കര്‍ഷകരുടെ പേരിലാക്കിക്കൊടുത്ത ഭൂപരിഷ്ക്കരണം എന്നെന്നേക്കുമായ അടിമത്തത്തിലേക്കാണ് ബങ്കാളിലെ കര്‍ഷകരെ എടുത്തെറിഞത്.ഭൂമിയുടെ കൈവശാവകാശരേഖകളെല്ലാം പാര്‍ട്ടി ഓഫീസുകളില്‍ സൂക്ഷിക്കുമ്പോള്‍(1) വസ്തു വില്‍ക്കാനോ കൈമാറ്റം ചെയ്യുവാനോ കര്‍ഷകര്‍ക്ക് സാധിക്കില്ല.എല്ലാ തിരഞെടുപ്പിലും ക്യൂ നിന്ന് തങളുടെ സെമീന്ദാര്‍മാരായിട്ടുള്ള പാര്‍ട്ടിക്ക് വോട്ടു ചെയ്യുക തന്നെ.പക്ഷേ അണമുറ്റിയാ‍ല്‍ ചേരയും കടിക്കും എന്നൊരു ചൊല്ലുണ്ടല്ലോ,അതു തന്നെ സംഭവിച്ചു എന്നുവേണം കരുതാന്‍.

അത്ഭുതമുളവാക്കുന്ന മറ്റൊരുകാര്യം അതൊന്നുമല്ല.ഇസ്രായേലിലും,ഇറാഖിലും മാത്രമല്ല ലോകത്തെവിടെയ്ങ്കിലും ആരെങ്കിലും ഒരു ചിത്രം വരച്ചാല്‍ വരെ കേറി പ്രതികരിച്ചുകളയുന്ന മലയാളത്തിലെ ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരും ഇതിലൊന്നും കാര്യമായി പ്രതികരിച്ചുകണ്ടില്ലാ,,സാംസ്ക്കാരിക ഗുണ്ടയല്ലാത്തതുകൊണ്ടായിരിക്കണം സുകുമാര്‍ അഴീക്കോടു പ്രതികരിക്കാത്തത്.ഇതിനെല്ലാം പ്രതികരിക്കേന്ടത് ഗുണ്ടായിസത്തിലൂടെയായിരിക്കണം എന്ന മൌനസന്ദേശമായതെടുക്കാമോ എന്നറിയില്ല.എം.മുകുന്ദന്‍ ഇപ്പോഴും ഓടക്കുഴലും വായിച്ചിരിക്കുകയാണ്.പാട്ടാര്‍ക്കുവേണ്ടി എന്നു ചോദിച്ചാല്‍, പാലും വെണ്ണയും നല്‍കുന്നവര്‍ക്കുവേണ്ടിയല്ലാതെ ആര്‍ക്കുവേണ്ടി പാടാന്‍.മനുഷ്യാവകാശസംരക്ഷണ ‘പരിപാടികളില്‍’(!) ബുദ്ധിജീവിവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന സിവിക് ചന്ദ്രണ്ടെ പൊടിപോലും കാണാനില്ല.
അബ്ദുല്‍നാസര്‍ മ്ദനിക്കുവേണ്ടി മുന്നിട്ടിറങിയ ഭൂലോക സവര്‍ണ്ണവിരുദ്ധനും പീഡിതപ്രേമിയുമായ ഗ്രോ വാസുച്ചേട്ടനും ഒന്നും മിണ്ടിക്കണ്ടില്ല.മുസ്ലീങള്‍ കൂടുതലുള്ള പ്രദേശമായിരുന്നിട്ടും നന്ദിഗ്രാമിലേത് ന്യൂനപക്ഷ പീഡനമായി ഒരു മലയാളമാധ്യമവും ചിത്രീകരിച്ചുകണ്ടില്ല.സാംസ്ക്കാരിക കേരളത്തിണ്ടെ ബൌധിക കാപട്യമാണിവിടെ വെളിവാകുന്നത്.ചുവപ്പര്‍ ഭരിക്കുന്ന ചുവന്ന കേരളത്തില്‍ എതിര്‍വാദങള്‍ക്ക് മാര്‍ക്കറ്റില്ലല്ലോ.
എന്തായാലും ദുര്‍ഗാ,കാളീ പൂജകള്‍ക്ക് പേരുകേട്ട ബങ്കാളില്‍ ദേവി, മമതാ ബാനര്‍ജിമാരായും മേധാപട്കര്‍മാരായും അഭിനവ മഹിഷാസുരന്മാരെ നിഗ്രഹിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.

ജയ ജഗദംബേ...!!![(1)വിവരം:ശരത് ജോഷി,മലയാള മനോരമ,13-11-2007]