തിയേറ്ററില്‍ പൈസകൊടുത്ത് ടിക്കറ്റെടുത്ത് സിനിമ കാണുമ്പോഴും മൊബൈലില്‍ വാട്സ് അപ്പും ഫേസ് ബുക്കും കളിച്ചുകൊണ്ടിരിക്കുന്നവര്‍ നമുക്ക് പലതിനും ഉള്ള ദൃഷ്ടാന്തമാണ് , സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി ഒരുപാടു നല്ല കാര്യങ്ങള്‍ നടക്കുന്നുണ്ട്, എന്നാലും അതുമായി ബന്ധപ്പെട്ട പലതും നിരീക്ഷിക്കുമ്പോള്‍ അത്ര നല്ല തരംഗമായല്ല അനുഭവപ്പെടുന്നത് :
* ന്യൂ ജനറേഷന്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ ജനങ്ങളുടെ ആസ്വാദന ശേഷി നഷ്ടപ്പെടുത്തുന്നു ;
*ഒന്നിനോടും ഒരു ആത്മാര്‍ഥതയില്ലായ്മയും ശ്രദ്ധയില്ലായ്മയും ഇവ ഉണ്ടാക്കുന്നു ;
* അവനവനു സംഭവിക്കുന്ന അപകടങ്ങളും ജീവിതത്തിലെ ദുരന്തങ്ങളും മറ്റും ലൈക്കുകള്‍ക്കും മറ്റുള്ളവരുടെ കമണ്ടുകള്‍ കേട്ടു രസിക്കാനുമുള്ള അവസരങ്ങളാക്കി മാറ്റുക എന്ന വികൃത മനോഭാവത്തിന് അടിമകളാകുന്നു പലരും ;
*കള്ള വാര്‍ത്തകള്‍ പോലും ആധികാരികത ചോദ്യം ചെയ്യപ്പെടാതെ പ്രചരിക്കപ്പെടുന്നു ,
അവയുണ്ടാക്കുന്ന ക്രമസമാധാന പ്രശ്നങ്ങളും അപകടങ്ങളും മറ്റും ;
അവയുണ്ടാക്കുന്ന ക്രമസമാധാന പ്രശ്നങ്ങളും അപകടങ്ങളും മറ്റും ;
* അതി ക്രൂരമായ വ്യക്തിഹത്യകള്‍, അപവാദ പ്രചാരണങ്ങള്‍ , പരിഹാസങ്ങള്‍ എന്നിവ ഒരു ട്രെന്‍ഡ് ആകുന്നു. അതായത് ആളുകള്‍ ഇവയെല്ലാം ആസ്വദിക്കുകയാണ്. ഈ മാദ്ധ്യമങ്ങള്‍ ആസുരിക മനോഭാവത്തിന്റെ സന്ദേശ വാഹകരാകുന്നു ;
*ലോകത്താകമാനം സാമൂഹ്യ മാദ്ധ്യമങ്ങള്‍ നിരോധിക്കേണ്ടതാണ് . ..!!!
ഇത് എഴുതുന്ന ആള്‍ക്ക് പോലും ഇഷ്ടപ്പെടാത്ത കാര്യമാണെങ്കിലും ശ്രദ്ധയില്ലാത്ത , ആത്മാര്‍ഥതയില്ലാത്ത , ഒന്നും ആസ്വദിക്കാനോ ഉള്‍ക്കൊള്ളാനോ ക്ഷമയില്ലാത്ത തലമുറകള്‍ വളര്‍ന്നു വന്നാല്‍ അത് നാളത്തെ ലോകത്തെ വന്‍ അപകടങ്ങളില്‍ കൊണ്ട് ചാടിക്കും. മനുഷ്യരാശി അത് വരെ അനുഭവിക്കാത്ത പ്രശ്നങ്ങള്‍ , എന്നാല്‍ അവയില്‍ നിന്ന് അവരെ കര കയറ്റാന്‍ തക്ക വ്യക്തിത്വങ്ങള്‍ ഉണ്ടാവുകയുമില്ല എന്നതാണ് അതിലേറെ പരിതാപകരം ;

*അപകടമാണ് എന്ന് അറിഞ്ഞിട്ടും തുടരാതിരിക്കാന്‍ ആവാത്തത്ര ലഹരിയിലാണ് ഒരുപാടുപേര്‍ !
ശരിക്കും ഉള്‍ക്കൊണ്ട് ചിന്തിച്ചാല്‍ ഭീതിദായകമായ ഒരു ചിത്രം.