Thursday, November 15, 2007

വ്രണിത ബംഗാ..

“നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ...”
ഒരുകാലത്ത് നമ്മുടെ നാട്ടില്‍ മുഴങിക്കേട്ടിരുന്ന ഗാനശകലങളില്‍ ഒന്ന്.എന്നാല്‍ പൈങ്കിളികളെ കൂട്ടിലടക്കാനും വഴങിയില്ലെങ്കില്‍ തലകൊയ്യാനുമുള്ള അടവിന്ടെ കെണികളായിരുന്നു അവയെന്ന് ഇന്നുവെളിപ്പെട്ടുകൊണ്ടിരിക്കുന്നു.നന്ദിഗ്രാമില്‍ നിന്നുള്ള നീറുന്ന വാറ്ത്തകളാണ് ഇത്തരത്തിലെല്ലാം എഴുതാന്‍ ഈയ്യുള്ളവനെ പ്രേരിപ്പിക്കുന്നത്.ആരാണ് നന്ദിഗ്രാമിലെ ഗ്രാമീണരെ ഈ ദുരിതക്കയത്തിലേക്കെടുത്തെറിഞത്?കര്‍ഷക,തൊഴിലാളിപ്രേമത്തിന്റ്റെ അഗ്രേസരന്മാര്‍,മനുഷ്യാവകാശസംരക്ഷണത്തിന്റെ ആഗോള കുത്തക പട്ടാളങള്‍,സ്വയം പ്രഖ്യാപിത ന്യൂനപക്ഷ സംരക്ഷകര്‍ അങനെയെല്ലാം (സ്വയം)അറിയപ്പെടുന്ന യുഗാവതാരസ്വരൂപങള്‍!അമേരിക്കയുടേയും ആഗോളവല്‍ക്കരണത്തിന്‍റ്റേയും വര്‍ഗ്ഗശത്രുക്കളാണവര്‍.മാര്‍ക്കിസ്റ്റുകാര്‍ എന്നാണ് സാധാരണക്കാര്‍ സ്നേഹാദരേണ(?) ഇവരെ വിളിക്കാറ്.
പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍,മലേഷ്യയിലെ ‘സലീംഗ്രൂപ്പ്‘ എന്ന കുത്തക കമ്പനിക്കെതിരേ(??) ടിയാന്മാരുടെ കര്‍ഷകപ്രേമഗംഗ കരകവിഞൊഴുകി.(അവര്‍ ഗംഗയെന്നും നമ്മള്‍ കാളിന്ദിയെന്നും പറയുന്ന സ്നേഹം!!).സ്നേഹപ്രളയത്തില്‍ അനേകം(എത്രയെന്നിനിയും തിട്ടപ്പെടുത്തിയിട്ടില്ല) കര്‍ഷകര്‍ മരണപ്പെട്ടത്രെ.നര്‍മ്മദയിലെ വെള്ളപ്പൊക്കത്തെ നേരിട്ടിട്ടുള്ള മേധാപട്കറും പക്ഷേ ഇവിടെ ശരിക്കും വെള്ളം കുടിച്ചു.ഒരു വര്‍ഷത്തില്‍ ഇവിടെ മരിച്ചവരുടെ എണ്ണം 34 ആണെന്നാണ് മലയാള മനോരമ പറയുന്നത്.മാസങള്‍ക്കുമുമ്പ് സിന്ദൂരി എന്നൊരു ഗ്രാമത്തിലും ഇത്തരത്തിലുള്ള കലാ(പ)പരിപാടികള്‍ അരങേറുകയുണ്ടായി.അന്ന് നമ്മുടെ ടാറ്റയായിരുന്നു കര്‍ഷകരെസ്നേഹിക്കാനവസരം നല്‍കിയിരുന്നത്.

ഭൂമി കര്‍ഷകരുടെ പേരിലാക്കിക്കൊടുത്ത ഭൂപരിഷ്ക്കരണം എന്നെന്നേക്കുമായ അടിമത്തത്തിലേക്കാണ് ബങ്കാളിലെ കര്‍ഷകരെ എടുത്തെറിഞത്.ഭൂമിയുടെ കൈവശാവകാശരേഖകളെല്ലാം പാര്‍ട്ടി ഓഫീസുകളില്‍ സൂക്ഷിക്കുമ്പോള്‍(1) വസ്തു വില്‍ക്കാനോ കൈമാറ്റം ചെയ്യുവാനോ കര്‍ഷകര്‍ക്ക് സാധിക്കില്ല.എല്ലാ തിരഞെടുപ്പിലും ക്യൂ നിന്ന് തങളുടെ സെമീന്ദാര്‍മാരായിട്ടുള്ള പാര്‍ട്ടിക്ക് വോട്ടു ചെയ്യുക തന്നെ.പക്ഷേ അണമുറ്റിയാ‍ല്‍ ചേരയും കടിക്കും എന്നൊരു ചൊല്ലുണ്ടല്ലോ,അതു തന്നെ സംഭവിച്ചു എന്നുവേണം കരുതാന്‍.

അത്ഭുതമുളവാക്കുന്ന മറ്റൊരുകാര്യം അതൊന്നുമല്ല.ഇസ്രായേലിലും,ഇറാഖിലും മാത്രമല്ല ലോകത്തെവിടെയ്ങ്കിലും ആരെങ്കിലും ഒരു ചിത്രം വരച്ചാല്‍ വരെ കേറി പ്രതികരിച്ചുകളയുന്ന മലയാളത്തിലെ ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരും ഇതിലൊന്നും കാര്യമായി പ്രതികരിച്ചുകണ്ടില്ലാ,,സാംസ്ക്കാരിക ഗുണ്ടയല്ലാത്തതുകൊണ്ടായിരിക്കണം സുകുമാര്‍ അഴീക്കോടു പ്രതികരിക്കാത്തത്.ഇതിനെല്ലാം പ്രതികരിക്കേന്ടത് ഗുണ്ടായിസത്തിലൂടെയായിരിക്കണം എന്ന മൌനസന്ദേശമായതെടുക്കാമോ എന്നറിയില്ല.എം.മുകുന്ദന്‍ ഇപ്പോഴും ഓടക്കുഴലും വായിച്ചിരിക്കുകയാണ്.പാട്ടാര്‍ക്കുവേണ്ടി എന്നു ചോദിച്ചാല്‍, പാലും വെണ്ണയും നല്‍കുന്നവര്‍ക്കുവേണ്ടിയല്ലാതെ ആര്‍ക്കുവേണ്ടി പാടാന്‍.മനുഷ്യാവകാശസംരക്ഷണ ‘പരിപാടികളില്‍’(!) ബുദ്ധിജീവിവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന സിവിക് ചന്ദ്രണ്ടെ പൊടിപോലും കാണാനില്ല.
അബ്ദുല്‍നാസര്‍ മ്ദനിക്കുവേണ്ടി മുന്നിട്ടിറങിയ ഭൂലോക സവര്‍ണ്ണവിരുദ്ധനും പീഡിതപ്രേമിയുമായ ഗ്രോ വാസുച്ചേട്ടനും ഒന്നും മിണ്ടിക്കണ്ടില്ല.മുസ്ലീങള്‍ കൂടുതലുള്ള പ്രദേശമായിരുന്നിട്ടും നന്ദിഗ്രാമിലേത് ന്യൂനപക്ഷ പീഡനമായി ഒരു മലയാളമാധ്യമവും ചിത്രീകരിച്ചുകണ്ടില്ല.സാംസ്ക്കാരിക കേരളത്തിണ്ടെ ബൌധിക കാപട്യമാണിവിടെ വെളിവാകുന്നത്.ചുവപ്പര്‍ ഭരിക്കുന്ന ചുവന്ന കേരളത്തില്‍ എതിര്‍വാദങള്‍ക്ക് മാര്‍ക്കറ്റില്ലല്ലോ.
എന്തായാലും ദുര്‍ഗാ,കാളീ പൂജകള്‍ക്ക് പേരുകേട്ട ബങ്കാളില്‍ ദേവി, മമതാ ബാനര്‍ജിമാരായും മേധാപട്കര്‍മാരായും അഭിനവ മഹിഷാസുരന്മാരെ നിഗ്രഹിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.

ജയ ജഗദംബേ...!!![(1)വിവരം:ശരത് ജോഷി,മലയാള മനോരമ,13-11-2007]

5 comments:

Harid Sharma .K (ഹരിദ് ശര്‍മ്മ.കെ) said...

വ്രണിത ബംഗാ..
നന്ദിഗ്രാം കാടത്തങള്‍ക്കേതിരേ ഒരു വ്രണിത ചിത്തന്‍....
സാംസ്കാരിക കേരളത്തിണ്ടെ ബൌദ്ധിക കാപട്യത്തിനെതിരേ...
ബങ്കാളിലെ പീഡിതര്‍ക്ക് സമര്‍പ്പിച്ചുകൊണ്ട്..

Unknown said...

ആശംസകള്‍ !
അക്ഷരപ്പിശകുകള്‍ ശ്രദ്ധിക്കുക !!
ലേഖനം നന്നായിട്ടുണ്ട്.

Abhay said...

ശരിയാ താങ്ങള്‍ ഒരു സത്യം പറഞ്ഞു ..... പക്ഷെ ....ബ്ലോഗ് .....who കാരെസ്!!!

Harid Sharma .K (ഹരിദ് ശര്‍മ്മ.കെ) said...

@Abhay
.....who കാരെസ്!!!...എന്നാല്‍ എന്താ???
@കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി
വളരെയധികം നന്ദി...നിങളുടെ പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു.

Unknown said...

It seems Abhay was trying to say "who cares?"